തിരുത്തേണ്ടത് തിരുത്തി മുന്നോട്ടു പോകുമെന്നും തനിക്കെതിരെ വിമർശനം ഉയർന്നു എന്നത് വ്യാജ വാർത്തയാണെന്നും എം.വി ഗോവിന്ദൻ പറഞ്ഞു. വ്യാജ വാർത്തകൾ നൽകിയ മാധ്യമങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കാൻ സിപിഎമ്മിന്റെ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. ആർഎസ്എസ് പരാമർശവുമായി ബന്ധപ്പെട്ട തന്റെ വാക്കുകൾ തെരഞ്ഞെടുപ്പിൽ വോട്ട് കുറച്ചിട്ടില്ല എന്നാണ് എം.വി ഗോവിന്ദന്റെ വാദം. തനിക്കെതിരെ വിമർശനം ഉയർന്നുവെന്ന വാർത്തകളെയും സിപിഎം സംസ്ഥാന സെക്രട്ടറി തള്ളിക്കളഞ്ഞു.
നിലമ്പൂരിൽ സിപിഎം വോട്ടുകൾ പി.വി അൻവർ പിടിച്ചുവെന്ന് സമ്മതിച്ച് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ
