ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് പിടിയിലായവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ.അയ്യപ്പന്റേ ഒരു തരി സ്വർണ്ണം പോലും നഷ്ടപ്പെടാൻ അനുവദിക്കില്ല. ഉത്തരവാദികൾ ആരാണെങ്കിലും നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്നും അദേഹം പറഞ്ഞു.

കേരളം കണ്ട ഏറ്റവും വലിയ ക്ഷേത്ര സ്വർണ്ണക്കൊള്ള കോൺഗ്രസ് ഭരണകാലത്താണ് നടന്നത് എന്നും അദ്ദേഹം വിമർശിച്ചു. കരുണാകരൻ മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് ഗുരുവായൂരിലെ തിരുവാഭരണം നഷ്ടപ്പെട്ടത്. ആ തിരുവാഭരണം എവിടെ എന്നും എംവി ഗോവിന്ദൻ ചോദിച്ചു.

1985ൽ തിരുവാഭരണം മോഷണം പോയപ്പോൾ കരുണാകരൻ അയിരുന്നു മുഖ്യമന്ത്രി. ഒരു തരി സ്വർണം തിരികെ കിട്ടിയില്ല. ശബരിമലയിൽ ആരായാലും നടപടി എടുക്കും എന്നും അദ്ദേഹം വ്യക്തമാക്കി.മുഖം രക്ഷിക്കാൻ നടപടി എടുക്കേണ്ട കാര്യം സിപിഎമ്മിന് ഇല്ലെന്നും എംവി ഗോവിന്ദൻ പറഞ്ഞു.