ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ (ബിസിസിഐ) നിർദ്ദേശത്തെത്തുടർന്ന് ബംഗ്ലാദേശ് ഫാസ്റ്റ് ബൗളർ മുസ്തഫിസുർ റഹ്മാനെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് (കെകെആർ) ടീമിൽ നിന്ന് ഒഴിവാക്കിയതിൽ വിവാദം. ഈ തീരുമാനം ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ക്രിക്കറ്റ് ബന്ധം കൂടുതൽ വഷളാക്കിയിരിക്കുകയാണ്.
വരാനിരിക്കുന്ന ടി20 ലോകകപ്പ് മത്സരങ്ങൾ ഇന്ത്യയിൽ നിന്ന് ശ്രീലങ്കയിലേക്ക് മാറ്റാൻ ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് (ബിസിബി) അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിനോട് (ഐസിസി) ആവശ്യപ്പെടും. ബിസിബി ഐസിസിക്ക് കത്ത് നൽകാൻ തീരുമാനിച്ചിരിക്കുകയാണ്. കഴിഞ്ഞ മാസം നടന്ന ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) മിനി-ലേലത്തിൽ 9.20 കോടി രൂപയ്ക്ക് മുസ്തഫിസുർ റഹ്മാനെ കെകെആർ വാങ്ങിയിരുന്നു.



