തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​ക്കേ​സി​ൽ റി​മാ​ൻ​ഡി​ലു​ള്ള ര​ണ്ടാം പ്ര​തി​യും മു​ൻ എ​ക്സി​ക്യു​ട്ടീ​വ് ഓ​ഫീ​സ​റു​മാ​യ മു​രാ​രി ബാ​ബു​വി​നെ ഇ​ന്ന് രാ​വി​ലെ റാ​ന്നി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. ക​സ്റ്റ​ഡി കാ​ലാ​വ​ധി ഇ​ന്ന് അ​വ​സാ​നി​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കു​ന്ന​ത്. എ​സ്ഐ​ടി ക​സ്റ്റ​ഡി അ​പേ​ക്ഷ ന​ൽ​കും.

ക​ട്ടി​ള​പ്പാ​ളി ത​ട്ടി​യ കേ​സി​ലും മു​രാ​രി ബാ​ബു​വി​ന്‍റെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​ന്ന​ലെ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്ത ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​യെ തി​ങ്ക​ളാ​ഴ്ച വീ​ണ്ടും ഹാ​ജ​രാ​ക്കും. ക​ട്ടി​ള​പ്പാ​ളി ത​ട്ടി​യ കേ​സി​ൽ പോ​റ്റി​യു​ടെ അ​റ​സ്റ്റ് അ​ന്ന് രേ​ഖ​പ്പെ​ടു​ത്തി​യേ​ക്കും. തു​ട​ർ​ന്നാ​വും സ​ന്നി​ധാ​ന​ത്ത് എ​ത്തി​ച്ചു​ള​ള തെ​ളി​വെ​ടു​പ്പ്.

നി​ല​വി​ൽ തി​രു​വ​ന​ന്ത​പു​രം സ്പെ​ഷ​ൽ സ​ബ് ജ​യി​ലി​ലാ​ണ് പോ​റ്റി. ന​രേ​ഷ്, ഗോ​വ​ർ​ധ​ൻ എ​ന്നി​വ​രെ​യും വ​രും ദി​വ​സ​ങ്ങ​ളി​ൽ ചോ​ദ്യം ചെ​യ്യും എ​ന്നാ​ണ് വി​വ​രം. ഇ​രു​വ​രെ​യും ഒ​രു​മി​ച്ചു​ള്ള ചോ​ദ്യം ചെ​യ്യ​ലാ​ണ് ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ന​ട​ത്തി​യ​ത്.

കേ​സി​ല്‍ ദേ​വ​സ്വം ഉ​ദ്യോ​ഗ​സ്ഥ​രോ​ട് നി​ല​പാ​ട് ക​ടു​പ്പി​ച്ചി​രി​ക്കു​ക​യാ​ണ് എ​സ്ഐ​ടി. രേ​ഖ​ക​ൾ ന​ൽ​കാ​ത്ത ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് മു​ന്ന​റി​യി​പ്പ് ന​ൽ​കി. 1999ൽ ​വി​ജ​യ് മ​ല്യ സ്വ​ർ​ണം പൊ​തി​ഞ്ഞ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കൂ​ടു​ത​ൽ രേ​ഖ​ക​ൾ ഉ​ട​ൻ ല​ഭ്യ​മാ​ക്ക​ണ​മെ​ന്നാ​ണ് എ​സ്ഐ​ടി ആ​വ​ശ്യം. ശ​ബ​രി​മ​ല​യി​ലെ മ​രാ​മ​ത്ത് രേ​ഖ​ക​ൾ ഉ​ൾ​പ്പെ​ടെ അ​ന്വേ​ഷ​ണ​ത്തി​ന് അ​നി​വാ​ര്യ​മാ​ണെ​ന്നും രേ​ഖ​ക​ൾ ക​ണ്ടെ​ത്താ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ഇ​നി സാ​വ​കാ​ശം ന​ൽ​കാ​നാ​കി​ല്ലെ​ന്നും എ​സ്ഐ​ടി മു​ന്ന​റി​യി​പ്പ് ന​ൽ​കി.