ജനുവരി 15ന് നടക്കുന്ന മുംബൈ കോർപ്പറേഷൻ തെരഞ്ഞെടുപ്പിന് മുന്നോടിയായി ആരായിരിക്കും മേയർ എന്നതിൽ വലിയ ചർച്ചകളാണ് മഹാരാഷ്ട്രയിലാകെ നടന്ന് കൊണ്ടിരിക്കുന്നത്. ആ വിഷയത്തിൽ തന്റെ നിലപാട് തുറന്ന് പറഞ്ഞ് രംഗത്തെത്തിയരിക്കുകയാണ് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്.
ഒരു മറാത്തി ഹിന്ദു തന്നെ അടുത്ത മുംബൈ മേയറായിരിക്കുമെന്ന് അദ്ദേഹം ഉറപ്പിച്ച് പറഞ്ഞിരിക്കുകയാണ്. ബുർഖ ധരിച്ച മുസ്ലീമിന് മുംബൈ മേയർ സ്ഥാനം ലഭിക്കുമെന്ന എഐഎംഐഎം നേതാവ് വാരിസ് പത്താന്റെ പ്രസ്താവനയിൽ മൗനം പാലിച്ചതിന് പ്രതിപക്ഷത്തെ പരിഹസിച്ചുകൊണ്ടാണ് ഫഡ്നാവിന്റെ പ്രതികരണം. വ്യാഴാഴ്ച ആജ് തക്കിൻ്റെ മുംബൈ മന്തൻ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
“രാഷ്ട്രം ആദ്യം” എന്നതാണ് ബി.ജെ.പിയുടെ പ്രത്യയശസ്ത്രമെന്നും ബി.ജെ.പി വോട്ടർമാരെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നുവെന്നുള്ള ആരോപണങ്ങൾ നിരാകരിക്കുന്നതായും അദ്ദേഹം പറഞ്ഞു.



