ന്യൂ​ഡ​ൽ​ഹി: ഇ​റാ​ൻ-​ഇ​സ്ര​യേ​ൽ സം​ഘ​ർ​ഷാ​വ​സ്ഥ മ​ധ്യ​പൂ​ർ​വേ​ഷ്യ മു​ഴു​വ​ൻ ആ​ശ​ങ്ക ഉ​ണ​ർ​ത്തി​യി​രി​ക്ക​വേ പ്ര​വാ​സി​ക​ളാ​യ മ​ല​യാ​ളി​ക​ളു​ൾ​പ്പെ​ടെ​യു​ള്ള ഇ​ന്ത്യ​ൻ പൗ​ര​ന്മാരു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​നു​ള്ള ഇ​ട​പെ​ട​ലു​ക​ൾ കേ​ന്ദ്രം ന​ട​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള​ത്തി​ൽ​നി​ന്നു​ള്ള എം​പി​മാ​ർ.

സം​ഘ​ർ​ഷം രൂ​ക്ഷ​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ൽ ഇ​ന്ത്യ​ൻ പൗ​ര​ന്മാ​രു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ ആ​വ​ശ്യ​മാ​യ എ​ല്ലാ ന​യ​ത​ന്ത്ര ന​ട​പ​ടി​ക​ളും സ്വീ​ക​രി​ക്ക​ണ​മെ​ന്നും മ​ട​ങ്ങി​യെ​ത്താ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​രെ ഇ​ന്ത്യ​യി​ലേ​ക്ക് തി​രി​കെ എ​ത്തി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് കെ.​സി. വേ​ണു​ഗോ​പാ​ലും ഇ.​ടി. മു​ഹ​മ്മ​ദ് ബ​ഷീ​റും പ്ര​ധാ​ന​മ​ന്ത്രി​ക്കും വി​ദേ​ശ​കാ​ര്യ​മ​ന്ത്രി​ക്കും ക​ത്ത് ന​ൽ​കി.

മി​ഡി​ൽ ഈ​സ്റ്റ് മേ​ഖ​ല​യി​ലും സ​മീ​പ​രാ​ജ്യ​ങ്ങ​ളി​ലു​മു​ള്ള മ​ല​യാ​ളി​ക​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കെ. ​സു​ധാ​ക​ര​നും കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ​മ​ന്ത്രി എ​സ്. ജ​യ​ശ​ങ്ക​റി​ന് അ​ടി​യ​ന്ത​ര നി​വേ​ദ​നം ന​ൽ​കി​യി​ട്ടു​ണ്ട്.