തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കോടതിയെ സമീപിച്ച് ക്രൈംബ്രാഞ്ച്. രണ്ടാമത്തെ പീഡനക്കേസിൽ രാഹുലിന് നൽകിയ ജാമ്യം റദ്ദാക്കണമെന്ന് അവശ്യപ്പെട്ടാണ് ക്രൈംബ്രാഞ്ച്, ജുഡീഷ്യൻ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹർജി നൽകിയത്.
രാഹുൽ, ജാമ്യവ്യവസ്ഥയിലെ അഞ്ചാമത്തെ ഉപാധി ലംഘിച്ചെന്ന് കാണിച്ചാണ് ഹർജി. ജാമ്യ വ്യവസ്ഥയിലെ അതിജീവതയെ സ്വാധീനിക്കാൻ പാടില്ല എന്ന വ്യവസ്ഥയാണ് ലംഘിച്ചത്.
ഫെബ്രുവരി 17ന് രാഹുൽ അതിജീവിതയെ വാട്ട്സ് ആപ് കോൾ ചെയ്തതിനെ തുടർന്നാണ് ജാമ്യം റദ്ദാക്കാൻ ആവശ്യപ്പെട്ടു കൊണ്ടുള്ള ക്രൈംബ്രാഞ്ചിന്റെ നീക്കം.
ഈ മാസം 28 ന് രാഹുലോ അഭിഭാഷകനോ ഹാജരാകണമെന്നാണ് കോടതി നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്.



