ലക്നോ: രണ്ടാനമ്മയുടെ ക്രൂരമർദനത്തെ തുടർന്ന് മൂന്നുവയസുകാരിക്ക് ദാരുണാന്ത്യം. ഉത്തർപ്രദേശിലെ ബുലന്ദ്ഷഹർ ജില്ലയിലെ പഹാസു പോലീസ് സ്റ്റേഷൻ പരിധിയിലുള്ള സുർജാവലി ഗ്രാമത്തിലാണ് സംഭവം.
പ്രാഥമിക അന്വേഷണത്തിൽ കുട്ടിയെ രണ്ടാനമ്മയായ പൂനം ആക്രമിച്ചതായും ഇതേതുടർന്ന് കുട്ടിക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്തു.തുടർന്ന് ചികിത്സയ്ക്കായി കുട്ടിയെ ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും മരണംസംഭവിച്ചു.
പൂനത്തെ പോലീസ് കസ്റ്റഡിയിലെടുത്തു. കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും കൂടുതൽ നിയമനടപടികൾ നടന്നുവരികയാണെന്നും പോലീസ് പറഞ്ഞു.



