ല​ക്നോ: ഇ​ൻ​സ്റ്റ​ഗ്രാ​മി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട സു​ഹൃ​ത്തി​നൊ​പ്പം ഒ​ളി​ച്ചോ​ടി​യ നാ​ല് മ​ക്ക​ളു​ടെ അ​മ്മ​യാ​യ 40 വ​യ​സു​കാ​രി കു​ടും​ബ​ത്തി​ന്‍റെ അ​ഭ്യ​ർ​ഥ​ന​യെ തു​ട​ർ​ന്ന് തി​രി​ച്ചെ​ത്തി. 10 ദി​വ​സം മു​ന്പാ​യി​രു​ന്നു ഭ​ർ​ത്താ​വി​നെ​യും മ​ക്ക​ളെ​യും ഉ​പേ​ക്ഷി​ച്ച് ഇ​വ​ർ ഇ​ൻ​സ്റ്റ​ഗ്രാ​മി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട 28 വ​യ​സു​കാ​ര​നാ​യ കാ​മു​ക​നൊ​പ്പം ഒ​ളി​ച്ചോ​ടി​യ​ത്.

പി​ന്നീ​ട് യു​വ​തി​യു​ടെ കു​ടും​ബം ന​ട​ത്തി​യ തി​ര​ച്ചി​ലി​ൽ പി​പി​ഗ​ഞ്ച് മേ​ഖ​ല​യി​ൽ ഇ​രു​വ​രും വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ക​യാ​ണെ​ന്ന് ക​ണ്ടെ​ത്തി. തു​ട​ർ​ന്ന് യു​വ​തി​യു​ടെ ഭ​ർ​ത്താ​വും കു​ട്ടി​ക​ളും ബ​ന്ധു​ക്ക​ളും വീ​ട്ടി​ൽ തി​രി​ച്ചെ​ത്താ​ൻ ആ​വ​ശ്യ​പ്പെ​ട്ടു​വെ​ങ്കി​ലും അ​വ​ർ വി​സ​മ്മ​തി​ച്ചു.

വി​വ​ര​മ​റി​ഞ്ഞ പോ​ലീ​സ് ഇ​രു​വി​ഭാ​ഗ​ത്തെ​യും സ്റ്റേ​ഷ​നി​ലെ​ത്തി​ച്ചു. ര​ണ്ട് മ​ണി​ക്കൂ​ർ നീ​ണ്ട ച​ർ​ച്ച​യും മ​ക്ക​ളു​ടെ ക​ര​ച്ചി​ലും യു​വ​തി​യു​ടെ മ​ന​സ് മാ​റ്റി. കു​ടും​ബ​ത്തോ​ടൊ​പ്പം പോ​കാ​ൻ യു​വ​തി സ​മ്മ​തി​ക്കു​ക​യും പോ​ലീ​സ് ഇ​വ​രെ സു​ര​ക്ഷി​ത​മാ​യി വീ​ട്ടു​കാ​ർ​ക്കൊ​പ്പം അ​യ​ക്കു​ക​യും ചെ​യ്തു.

പ്ര​ശ്നം സ​മാ​ധാ​മ​പ​ര​മാ​യി പ​രി​ഹ​രി​ച്ചു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.