ചാവക്കാട്: വീട്ടിലെ പ്രസവത്തിന് പിന്നാലെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. എടക്കഴിയൂർ കല്ലുവളപ്പിൽ ഇബ്രാഹിം(43) ആണ് കേസിൽ അറസ്റ്റിലായത്. രണ്ട് മാസം മുൻപ് ആയിരുന്നു ഇബ്രാഹിമിന്റെ ഭാര്യ മുഹസിന(37) വീട്ടിൽ പ്രസവിച്ചത്.
വീട്ടിലെ പ്രസവത്തിന് പിന്നാലെ ആറാം ദിവസം കുട്ടി മരിച്ചിരുന്നു. ഇതിന് പിന്നാലെ അണുബാധ മൂലം മാസങ്ങളായി ദുരിതത്തിലായിരുന്നു. ആരോഗ്യപ്രശ്നങ്ങൾ രൂക്ഷമായതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മുഹസിന മരിച്ചത്. സംഭവത്തിൽ സ്വമേധയാ കേസെടുത്ത മനുഷ്യാവകാശ കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. 15 ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടിട്ടുണ്ട്.



