കാസർഗോഡ്: പോൾ ചെയ്തതിനേക്കാൾ കൂടുതൽ വോട്ട് വോട്ടിംഗ് യന്ത്രത്തിൽ രേഖപ്പെടുത്തിയതായി പരാതി. കാസർഗോഡ് മഞ്ചേശ്വരം നിയോജക മണ്ഡലത്തിലെ ബഡാജെ ഗവ. എൽപി സ്കൂളിലെ 21 നമ്പർ ബൂത്തിലാണ് സംഭവം.
പ്രതിഷേധത്തെ തുടർന്ന് വോട്ടിംഗ് കുറച്ചു സമയം നിർത്തിവച്ചു. 202 പേരാണ് വോട്ട് രേഖപ്പെടുത്തിയത് എന്നാൽ യന്ത്രത്തിൽ ഇതു 204 എന്നാണ് തെളിഞ്ഞതെന്ന് ബൂത്ത് ഏജന്റുമാർ പറഞ്ഞു. വോട്ടിംഗ് പൂർത്തിയായതിനുശേഷം ഇതേക്കുറിച്ച് പരിശോധിക്കാമെന്ന് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ ഉറപ്പ് നൽകി.
തുടർന്ന് പ്രതിഷേധം അവസാനിപ്പിക്കുകയായിരുന്നു. വോട്ട് കൂടിയ സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് ജില്ലാ കളക്ടർ പറഞ്ഞു. ഇതേ സ്കൂളിൽ പ്രവർത്തിക്കുന്ന 22-ാം നമ്പർ ബൂത്തിലാണ് യുഡിഎഫ് സ്ഥാനാർഥിയും കുടുംബവും വോട്ട് രേഖപ്പെടുത്തിയത്.



