കോ​ഴി​ക്കോ​ട്: തെ​ര​ഞ്ഞെ​ടു​പ്പ് അ​ട്ടി​മ​റി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന ശോ​ഭ സു​രേ​ന്ദ്ര​ൻ കേ​ര​ള രാ​ഷ്ട്രീ​യ​ത്തി​ന് അ​പ​മാ​ന​മാ​ണെ​ന്ന് രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എം​പി. പെ​ണ്ണ് ഒ​രു​മ്പെ​ട്ടാ​ൽ ബ്ര​ഹ്മ​നും ത​ടു​ക്കാ​നാ​വി​ല്ല. എ​ന്തൊ​ക്കെ കാ​ണി​ച്ചാ​ലും സം​സ്ഥാ​ന​ത്ത് ബി​ജെ​പി ജ​യി​ക്കി​ല്ല.

വോ​ട്ട​ർ​മാ​ർ​ക്ക് ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ പ​ണം ന​ൽ​കു​ന്ന​തി​ന്‍റെ വീ​ഡി​യോ എ​ടു​ത്ത് പു​റ​ത്തു​വി​ട്ട യു​വാ​ക്ക​ൾ​ക്ക്‌ സോ​ഷ്യ​ൽ മീ​ഡി​യ അ​വാ​ർ​ഡ് കൊ​ടു​ക്ക​ണം. പ​ണം കൊ​ടു​ത്ത സ്ത്രീ​യെ അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്നും ശോ​ഭ​യെ അ​യോ​ഗ്യ​യാ​ക്ക​ണ​മെ​ന്നും രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

പ​ട​ന​ക്കാ​ട് എ​സ്എ​ൻ​എ​യു​പി​എ​സി​ൽ വോ​ട്ട് ചെ​യ്ത​ശേ​ഷം സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സം​സ്ഥാ​ന​ത്താ​കെ യു​ഡി​എ​ഫ് അ​നു​കൂ​ല ത​രം​ഗ​മു​ണ്ട്. യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ വ​ൻ വി​ജ​യം നേ​ടു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.