അമേരിക്കയുടെ വെടിനിർത്തൽ കരാർ തള്ളിയതിന് പിന്നാലെ വാഷിംഗ്ടണിനും സഖ്യകക്ഷികൾക്കുമെതിരെ കടുത്ത ഭാഷയിൽ ആഞ്ഞടിച്ച് ഇറാൻ പരമാധികാരി മൊജ്തബ ഖമേനി. ഭീഷണികൾ കൊണ്ടോ വ്യോമാക്രമണങ്ങൾ കൊണ്ടോ ഐആർജിസി (IRGC) കമാൻഡർമാരെ ലക്ഷ്യം വെച്ചുള്ള കൊലപാതകങ്ങൾ കൊണ്ടോ ഇറാൻ്റെ സൈനിക വീര്യത്തെ തകർക്കാൻ കഴിയില്ലെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. മേഖലയിൽ സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് ഖമേനിയുടെ ഈ പ്രതികരണം.
ഇറാന്റെ പാരാമിലിറ്ററി റെവല്യൂഷണറി ഗാർഡ് ഇന്റലിജൻസ് മേധാവി മേജർ ജനറൽ മജിദ് ഖാദേമി, ഖുദ്‌സ് ഫോഴ്‌സിലെ അസ്ഗർ ബക്കേരി എന്നിവരെ വധിച്ചതായി ഇസ്രായേൽ അവകാശപ്പെട്ടതിന് പിന്നാലെയാണ് ഇറാന്റെ പ്രതികരണം.



