മലയാളത്തിന്റെ പ്രിയതാരം മോഹൻലാൽ തന്റെ പുതിയ സിനിമാ പ്രോജക്റ്റ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. താരത്തിന്റെ കരിയറിലെ മുന്നൂറ്റി അറുപത്തിയേഴാം ചിത്രമാണിത്. താൽക്കാലികമായി ‘എൽ 367’ (L367) എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് ഉണ്ണി മുകുന്ദൻ നായകനായ ‘മേപ്പടിയാൻ’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ വിഷ്ണു മോഹനാണ്. എക്സിലൂടെ (X) ചിത്രത്തിന്റെ പോസ്റ്റർ പങ്കുവെച്ചുകൊണ്ടാണ് മോഹൻലാൽ ഈ വിവരം ആരാധകരെ അറിയിച്ചത്.
വിഷ്ണു മോഹനും മോഹൻലാലും ഒന്നിക്കുന്നു
മികച്ച നവാഗത സംവിധായകനുള്ള ദേശീയ പുരസ്കാരം നേടിയ വ്യക്തിയാണ് വിഷ്ണു മോഹൻ. “വളരെ സന്തോഷത്തോടെ ഞാൻ എന്റെ അടുത്ത പ്രോജക്റ്റ് ആയ എൽ 367 പ്രഖ്യാപിക്കുന്നു. ഈ ആവേശകരമായ സംരംഭത്തിൽ സംവിധായകൻ വിഷ്ണു മോഹനൊപ്പം ഒന്നിക്കുന്നതിൽ എനിക്ക് വലിയ സന്തോഷമുണ്ട്,” മോഹൻലാൽ കുറിച്ചു.



