ന്യൂഡൽഹി: തന്റെ പേര്, ശബ്ദം, ചിത്രം എന്നിവയുൾപ്പെടെയുള്ള വ്യക്തിപരമായ വിവരങ്ങൾ അനുമതിയില്ലാതെ വാണിജ്യ ആവശ്യങ്ങൾക്കോ എഐ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ദുരുപയോഗങ്ങൾക്കോ ഉപയോഗിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് നടൻ മോഹൻലാൽ ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. ഡിജിറ്റൽ ഇടങ്ങളിലും സാമൂഹിക മാധ്യമങ്ങളിലും താരത്തിന്റെ അനുമതിയില്ലാതെ ചിത്രങ്ങളും ശബ്ദവും ഉപയോഗിക്കുന്നതും വ്യാജ പരസ്യങ്ങളിൽ ഉൾപ്പെടുത്തുന്നതും ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് അദ്ദേഹം നിയമനടപടിക്ക് ഒരുങ്ങിയത്. ജസ്റ്റിസ് ജ്യോതി സിംഗ് അധ്യക്ഷയായ ബെഞ്ച് ഇന്ന് ഈ ഹർജി പരിഗണിക്കും. നേരത്തെ അമിതാഭ് ബച്ചൻ, അനിൽ കപൂർ തുടങ്ങിയ താരങ്ങളും സമാനമായ രീതിയിൽ കോടതിയെ സമീപിച്ച് അനുകൂല വിധി നേടിയിരുന്നു.
വ്യക്തിത്വ അവകാശ സംരക്ഷണത്തിനായി മോഹൻലാൽ ഡൽഹി ഹൈക്കോടതിയിൽ



