ആലപ്പുഴ: കാണാതായ ഹൗസ്ബോട്ട് ജീവനക്കാരനെ കായലിൽ മരിച്ച നിലയിൽ കണ്ടെത്തി. ചമ്പക്കുളം അമച്ചകരി മുറിയിൽ കൊച്ചുമുണ്ടക്കൽ വീട്ടിൽ മാത്യു തോമസ് (33) ആണ് മരിച്ചത്.
കൈനകരി മുണ്ടയ്ക്കൽ പാലത്തിന് സമീപമാണ് മാത്യുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. വ്യാഴാഴ്ച രാത്രി മുതൽ ഇയാളെ കാണാതായിരുന്നു. തുടർന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി



