മുംബൈ: മഹാരാഷ്ട്രയിലെ പൂനെയിൽ കൊലപാതകം ആസുത്രണം ചെയ്തതിന് പ്രായപൂർത്തിയാത്ത നാല് പേർ അറസ്റ്റിൽ. മാരകായുധങ്ങളുമായി ഒത്തുകൂടിയ നാല് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. പുലർചെ ഒരു മണിയോടെയാണ് സംഭവം.
മുൻവൈരാഗ്യത്തെ തുടർന്ന് ക്രിമിനൽ പശ്ചാതലമുള്ള മറ്റൊരു കൗമാരക്കാരനെ കൊലപ്പെടുത്താനായിരുന്നു ഇവരുടെ പദ്ധതി. കുറച്ച് ദിവസങ്ങൾക്ക് മുന്പ് ഇവർ തമ്മിൽ വാക്കേറ്റമുണ്ടാവുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു എന്ന് പേലീസ് പറഞ്ഞു.
പിടിയിലായ നാല് പേരും സ്കൂൾ പഠനം ഉപേക്ഷിച്ചവരാണ്. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.



