കൊ​ച്ചി: മ​ന്ത്രി വീ​ണാ ജോ​ർ​ജി​നെ​തി​രെ പ്ര​തി​ഷേ​ധം ക​ടു​പ്പി​ക്കു​മെ​ന്ന് കെ​എ​സ്‌​യു. മ​ന്ത്രി പു​റ​ത്തി​റ​ങ്ങി​യാ​ൽ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​മു​ണ്ടാ​കു​മെ​ന്ന് കെ​എ​സ്‌​യു സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് അ​ലോ​ഷ്യ​സ് സേ​വ്യ​ർ പ​റ​ഞ്ഞു.

മ​ന്ത്രി യ​ഥാ​ർ​ത്ഥ്യം തി​രി​ച്ച​റി​ഞ്ഞ് മാ​പ്പു പ​റ​യ​ണം. ന്യാ​യീ​ക​ര​ണ തൊ​ഴി​ലാ​ളി​യു​ടെ നി​ല​വാ​ര​ത്തി​ലേ​ക്ക് ആ​രോ​ഗ്യ​മ​ന്ത്രി താ​ഴ​രു​ത്. സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ന​ത്തി​ലൂ​ടെ വ​ള​ർ​ന്നു​വ​രാ​ത്ത​തു​കൊ​ണ്ടാ​ണ് മ​ന്ത്രി​ക്ക് സ​മ​ര​ങ്ങ​ളെ​ക്കു​റി​ച്ച് വ​ലി​യ ധാ​ര​ണ​യി​ല്ലാ​ത്ത​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

കെ​എ​സ്‌​യു പ്ര​തി​ഷേ​ധ​ത്തി​നി​ടെ പ​രി​ക്കേ​റ്റ മ​ന്ത്രി നി​ല​വി​ൽ വി​ശ്ര​മ​ത്തി​ൽ ക​ഴി​യു​ക​യാ​ണ്. പ​രി​യാ​രം മെ​ഡി​ക്ക​ൽ​കോ​ള​ജി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന മ​ന്ത്രി ക​ഴി​ഞ്ഞ ദി​വ​സം ആ​ശു​പ​ത്രി വി​ട്ടി​രു​ന്നു.