വിദ്യാർഥിനികൾക്ക് സ്കൂളുകളിൽ ആർത്തവ അവധി നൽകുന്നതിനെ തികച്ചും പോസിറ്റീവായി കാണണമെന്ന് വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ. ആർത്തവ ദിനങ്ങളെ മാറ്റിനിർത്തിയിരുന്നതും ഭ്രഷ്ട് കൽപ്പിച്ചിരുന്നതും പഴയ കാലമാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ആർത്തവ ദിവസങ്ങളിൽ കടുത്ത ശാരീരിക പ്രശ്നങ്ങൾ അനുഭവിക്കുന്ന നിരവധി കുട്ടികൾ വിദ്യാലയങ്ങളിലുണ്ട്. അതുകൊണ്ട് തന്നെ അവർക്ക് ആവശ്യമായ ഇളവ് നൽകുക എന്നത് മാത്രമാണ് ഈ തീരുമാനത്തിലൂടെ കാണുന്നത്. ആരെയും സമൂഹത്തിൽ നിന്ന് മാറ്റി നിർത്താൻ ഉദ്ദേശിച്ചുള്ളതല്ല ഈ തീരുമാനമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

സ്കൂളുകളിൽ ആഴ്ചയിൽ ഒരു ദിവസം കളർ ഡ്രസ്സ് എന്ന ആശയം വളരെ ആകർഷകമാണെന്നും അത് സംസ്ഥാനത്ത് നടപ്പാക്കാൻ പരമാവധി ശ്രമിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ പറഞ്ഞു. വിദ്യാലയങ്ങളിലെ ബാക്ക്ബെഞ്ച് രീതി പൂർണ്ണമായും ഒഴിവാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.