കാ​സ​ർ​ഗോ​ഡ്: ബ്രോ​ക്ക​ർ ഫീ​സ് ന​ൽ​കി​യി​ല്ലെ​ന്ന് ആ​രോ​പി​ച്ച് ന​വ​വ​ര​നെ ക​ല്ല്യാ​ണ ബ്രോ​ക്ക​ർ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ചു. കാ​സ​ർ​ഗോ​ഡ് വെ​ള്ള​രി​ക്കു​ണ്ടി​ൽ ന​ട​ന്ന സം​ഭ​വ​ത്തി​ൽ പി.​വി.​ഏ​ബ്ര​ഹാ​മി​നാ​ണ് വെ​ട്ടേ​റ്റ​ത്.

സം​ഭ​വ​ത്തി​ൽ പ​റ​മ്പ​യി​ൽ സ്വ​ദേ​ശി ബേ​ബി​യെ ചി​റ്റാ​രി​ക്കാ​ൽ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. അ​ടു​ത്ത​യി​ടെ​യാ​ണ് ഏ​ബ്ര​ഹാം മ​ണ​ക്ക​ട​വ് സ്വ​ദേ​ശി​നി​യെ വി​വാ​ഹം ക​ഴി​ച്ച​ത്. ഇ​തി​ന് ഇ​ട​നി​ല​ക്കാ​ര​നാ​യി​രു​ന്നു ബേ​ബി. എ​ന്നാ​ൽ വി​വാ​ഹം ക​ഴി​ഞ്ഞി​ട്ടും ഏ​ബ്ര​ഹാം ബ്രോ​ക്ക​ർ ഫീ​സ് ന​ൽ​കി​യി​ല്ലെ​ന്നാ​ണ് ബേ​ബി പ​റ​യു​ന്ന​ത്.

ഇ​തി​ൽ പ്ര​കോ​പി​ത​നാ​യ പ്ര​തി യു​വാ​വി​നെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ക​ത്തി​കൊ​ണ്ടു​ള്ള ആ​ക്ര​മ​ണ​ത്തി​ൽ യു​വാ​വി​ന്‍റെ വ​ല​തു​കൈ​യു​ടെ പെ​രു​വി​ര​ലും ഇ​ട​തു​കൈ​യു​ടെ ചെ​റു​വി​ര​ലും അ​റ്റു​പോ​യി. ക​ണ്ണൂ​രിലെ​ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച ഏ​ബ്ര​ഹാം തീ​വ്ര​പ​രി​ച​ര​ണ​വി​ഭാ​ഗ​ത്തി​ൽ തു​ട​രു​ക​യാ​ണ്.