ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ വാ​ര​ണാ​സി​യി​ൽ കു​ടും​ബ​വ​ഴ​ക്കി​നെ തു​ട​ർ​ന്ന് ഭാ​ര്യ​യെ ഹാ​ൻ​ഡ് പ​ന്പു​കൊ​ണ്ട​ടി​ച്ചു കൊ​ന്ന യു​വാ​വ് പി​ടി​യി​ൽ. സോ​ണി (29) എ​ന്ന യു​വ​തി​യെ​യാ​ണ് ഭ​ർ​ത്താ​വ് ഗൗ​തം ഖ​ർ​വാ​ർ കൊ​ല​പ്പെ​ടു​ത്തി​യ​ത്.

ദ​ന്പ​തി​ക​ൾ ത​മ്മി​ൽ വ​ക്കു​ത​ർ​ക്കം ഉ​ണ്ടാ​വു​ക​യും കോ​പാ​കു​ല​നാ​യ ഗൗ​തം ഹാ​ൻ​ഡ് പ​ന്പി​ന്‍റെ പി​ടി ഉ​പ​യോ​ഗി​ച്ച് ത​ല​ക്ക​ടി​ച്ച് വീ​ഴ്ത്തു​ക​യാ​യി​രു​ന്നു. മ​ര​ണം ഉ​റ​പ്പാ​ക്കി​യ ശേ​ഷം മൃ​ത​ദേ​ഹം സ​മീ​പ​ത്തെ വ​ന​ത്തി​ൽ ഉ​പേ​ക്ഷി​ച്ചു.

സോ​ണി​യു​ടെ സ​ഹോ​ദ​രി ഫോ​ണി​ൽ ബ​ന്ധ​പ്പെ​ട്ടി​ട്ടും കി​ട്ടാ​ത്ത​തി​നെ തു​ട​ർ​ന്ന് പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. പോ​ലീ​സ് വീ​ട്ടി​ലെ​ത്തി ഗൗ​ത​മി​നെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്യു​ക​യും ഇ​യാ​ൾ കു​റ്റം സ​മ്മ​തി​ക്കു​ക​യും ചെ​യ്തു. പ്ര​തി ന​ൽ​കി​യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ മൃ​ത​ദേ​ഹം വ​ന​ത്തി​ൽ നി​ന്ന് ക​ണ്ടെ​ത്തി.

പ്ര​തി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്യു​ക​യും മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി അ​യ​ക്കു​ക​യും ചെ​യ്തു.