അനില്‍ മേനോന്‍ എന്ന 48കാരനാണ് ചരിത്രത്തിൽ ഇടം പിടിക്കുന്നത്. യുഎസിലേക്ക് കുടിയേറിയ മലബാറില്‍ നിന്നുള്ള ശങ്കരന്‍ മേനോന്റെയും യുക്രെയ്ന്‍ സ്വദേശി ലിസ സാമോലെങ്കോയുടെയും മകനാണ്. ഡോ.അനില്‍ മേനോന്‍ 1976 ലാണ് ജനിച്ചത്. സ്പേസ് എക്‌സില്‍ എന്‍ജിനീയറായ അന്നയാണ് ഭാര്യ. മിനസോട്ടയിലെ മിനീയപോലിസിലാണ് അനില്‍ മേനോന്‍ ജനിച്ചുവളര്‍ന്നത്.

യുഎസ് എയര്‍ഫോഴ്സിലെ ലെഫ്റ്റനന്റ് കേണലാണ്. നാസയുടെ സ്പേസ് എക്സ് ഡെമോ-2 ദൗത്യത്തില്‍ മനുഷ്യരെ ആദ്യമായി ബഹിരാകാശത്തേക്ക് എത്തിക്കാന്‍ സഹായിച്ച സ്പേസ് എക്സിന്റെ ആദ്യത്തെ ഫ്‌ലൈറ്റ് സര്‍ജനായിരുന്നു അദ്ദേഹം. 2026 ജൂണില്‍ ഇന്ത്യന്‍-അമേരിക്കനായ അനില്‍ മേനോന്‍ തന്റെ ആദ്യദൗത്യത്തിനായി യാത്ര തിരിക്കുമെന്ന് നാസ അറിയിച്ചു.

എക്‌സ്പഡീഷന്‍ 75 ക്രൂവില്‍ ഫ്‌ളൈറ്റ് എഞ്ചിനീയറായിരിക്കും നാസയുടെ ഈ ബഹിരാകാശ സഞ്ചാരി. റോസ്‌കോസ്‌മോസ് സോയൂസ് എംഎസ്-29 പേടകത്തില്‍ റോസ്‌കോസ്‌മോസ് ബഹിരാകാശ യാത്രികരായ പയതോര്‍ ദുബ്രോവും അന്ന കിരിനയുമാണ് അനില്‍ മേനോന്റെ കൂട്ടുകാര്‍. കസാഖ്സ്ഥാനിലെ ലെ ബെയ്ക്ക്‌നൂറില്‍ നിന്ന് യാത്ര തിരിക്കുന്ന മൂവരും പരീക്ഷണങ്ങള്‍ക്കായി എട്ടുമാസം നിലയത്തില്‍ ചെലവിടും.

മനുഷ്യുടെ ബഹിരാകാശ പര്യവേക്ഷണ പുരോഗതി ലക്ഷ്യമിട്ട് പുതിയ സാങ്കേതിക വിദ്യകളും ശാസ്ത്രീയ ഗവേഷണവും അനില്‍ മേനോന്‍ പരീക്ഷിക്കും. റഷ്യയുടെ പയതോര്‍ ദുബ്രോവും അന്ന കികിനയുമാണ് ഒപ്പമുള്ള സഞ്ചാരികള്‍.