കർണാടകയിലെ കുടക് മലനിരകളിൽ ട്രെക്കിംഗിനിടെ കാണാതായ കോഴിക്കോട് സ്വദേശിനിയായ ഐടി ഉദ്യോഗസ്ഥയെ നാല് ദിവസത്തെ തിരച്ചിലിനൊടുവിൽ സുരക്ഷിതമായി കണ്ടെത്തി. കോഴിക്കോട് സ്വദേശിനിയായ ശരണ്യയെ (36) ഞായറാഴ്ചയാണ് വനത്തിനുള്ളിലെ ഉൾപ്രദേശത്ത് നിന്ന് രക്ഷപ്പെടുത്തിയത്. ഇവർ പൂർണ്ണ ആരോഗ്യവതിയാണെന്ന് കർണാടക വനംമന്ത്രി ഈശ്വർ ഖണ്ഡ്രെ ബെംഗളൂരുവിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ഏപ്രിൽ 2-നാണ് 15 പേരടങ്ങുന്ന സംഘത്തോടൊപ്പം ശരണ്യ കുടകിലെ തടിയൻഡമോൾ കൊടുമുടി കയറാൻ പോയത്. ഉച്ചകഴിഞ്ഞ് സംഘം ബേസ് ക്യാമ്പിൽ തിരിച്ചെത്തിയപ്പോഴാണ് ശരണ്യയെ കാണാനില്ലെന്ന വിവരം പുറത്തറിയുന്നത്.



