കൊ​ല്ലം: കു​ന്ന​ത്തൂ​ർ സ്വ​ദേ​ശി​യാ​യ ബി​എ​സ്എ​ഫ് ജ​വാ​ൻ സ്വ​യം വെ​ടി​വ​ച്ച് മ​രി​ച്ച​താ​യി ബ​ന്ധു​ക്ക​ൾ​ക്ക് വി​വ​രം ല​ഭി​ച്ചു. ശാ​സ്താം​കോ​ട്ട മ​ന​ക്ക​ര തു​രു​ത്തി​ക്ക​ര പ്ലാ​വി​ള പു​ത്ത​ൻ​വീ​ട്ടി​ൽ പ​ര​തേ​നാ​യ രാ​ഘ​വ​ൻ​പി​ള്ള​യു​ടെ മ​ക​ൻ സ​ന്തോ​ഷ് കു​മാ​റാ​ണ് (46) മ​രി​ച്ച​ത്.

ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ 7.30 ഓ​ടെ ഡ്യൂ​ട്ടി​ക്കി​ടെ സ്വ​യം നി​റ​യൊ​ഴി​ക്കു​ക​യാ​യി​രു​ന്നു എ​ന്നാ​ണ് ബ​ന്ധു​ക്ക​ൾ​ക്ക് ല​ഭി​ച്ച വി​വ​രം. പി​ന്നീ​ടാ​ണ് പ​ശ്ചി​മ ബം​ഗാ​ളി​ൽ നി​ന്നും ഔ​ദ്യോ​ഗി​ക വി​വ​രം നാ​ട്ടി​ൽ ല​ഭി​ച്ച​ത്.

ഡ്യൂ​ട്ടി​ക്ക് പോ​കു​ന്ന​തി​ന് മു​മ്പ് ഭാ​ര്യ​യെ ഇ​യാ​ൾ വി​ളി​ച്ചി​രു​ന്നു. ഉ​ച്ച​ക​ഴി​ഞ്ഞ് വി​ളി​ക്കാ​മെ​ന്ന് പ​റ​ഞ്ഞി​രു​ന്നു. ക​ഴി​ഞ്ഞ മാ​സം 15 ദി​വ​സ​ത്തെ അ​വ​ധി​ക്ക് നാ​ട്ടി​ൽ എ​ത്തി​യി​രു​ന്ന​താ​ണ്. 27 വ​ർ​ഷ​മാ​യി ബി​എ​സ്എ​ഫി​ൽ സേ​വ​നം അ​നു​ഷ്ഠി​ച്ച് വ​രി​ക​യാ​യി​രു​ന്നു.

ആ​ത്മ​ഹ​ത്യ​യ്ക്കു​ള്ള കാ​ര​ണം അ​റി​വാ​യി​ട്ടി​ല്ല. പ​ശ്ചി​മ ബം​ഗാ​ളി​ലെ സൈ​നി​ക ആ​ശു​പ​ത്രി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന മൃ​ത​ദേ​ഹം ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷം നാ​ട്ടി​ലെ​ത്തി​ക്കു​മെ​ന്നാ​ണ് അ​റി​യു​ന്ന​ത്. ഭാ​ര്യ :ആ​ശ (ജെ​ആ​ർ​ടി ഓ​ഫീ​സ്, ച​ക്കു​വ​ള്ളി). മ​ക്ക​ൾ: ദേ​വ​പ്രി​യ, ദേ​വ​തീ​ർ​ത്ഥ്.