കൊ​ച്ചി: എ​ട​യാ​ർ വ്യ​വ​സാ​യ കേ​ന്ദ്ര​ത്തി​ലെ ഓ​യി​ൽ ക​മ്പ​നി​യി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ ഒ​രാ​ൾ​ക്ക് ദാ​രു​ണാ​ന്ത്യം. വ്യാ​ഴാ​ഴ്ച രാ​വി​ലെ​യു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ മ​രി​ച്ച ആ​ളെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല. സി.​ജി. ലൂ​ബ്രി​ക്ക​ന്‍റ്സ് എ​ന്ന ക​മ്പ​നി​യി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്.

തീ​പി​ടി​ത്ത​ത്തി​ന് പി​ന്നാ​ലെ വ​ലി​യ പൊ​ട്ടി​ത്തെ​റി​യു​ണ്ടാ​യെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​ഞ്ഞു. നി​ല​വി​ൽ ഫ​യ​ർ ഫോ​ഴ്‌​സി​ന്‍റെ ആ​റു യൂ​ണി​റ്റു​ക​ളാ​ണ് തീ ​അ​ണ​യ്ക്കാ​ൻ ശ്ര​മി​ക്കു​ന്ന​ത്. കൂ​ടു​ത​ൽ ഫ​യ​ർ യൂ​ണി​റ്റു​ക​ൾ ഉ​ട​ൻ എ​ത്തു​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

തൊ​ഴി​ലാ​ളി​ക​ൾ ജോ​ലി ചെ​യ്‌​തു​കൊ​ണ്ടി​രു​ന്ന സ​മ​യ​ത്താ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. ഉ​ട​ൻ ത​ന്നെ ജീ​വ​ന​ക്കാ​രെ പു​റ​ത്തെ​ത്തി​ച്ചെ​ങ്കി​ലും ഒ​രാ​ൾ കു​ടു​ങ്ങി​പ്പോ​വു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ ചി​ല​ർ​ക്ക് പ​രി​ക്കേ​റ്റ​താ​യും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. 

തീ​പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മ​ല്ല. തീ ​അ​ണ​യ്ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ള്‍ ഇ​പ്പോ​ഴും തു​ട​രു​ക​യാ​ണ്. ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ലാ​ണ് തൊ​ഴി​ലാ​ളി​യു​ടെ മൃ​ത​ദേ​ഹം ല​ഭി​ച്ച​ത്.