മ​ല​പ്പു​റം: കോ​ട്ട​യ്ക്ക​ലി​ല്‍ വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ല്‍ വ​ന്‍ തീ​പി​ടി​ത്തം. അ​ഗ്നി​ര​ക്ഷാ​സേ​ന സ്ഥ​ല​ത്തെ​ത്തി തീ ​അ​ണ​യ്ക്കു​ന്ന​തി​നു​ള്ള ശ്ര​മ​ങ്ങ​ള്‍ തു​ട​രു​ക​യാ​ണ്. പു​ല​ര്‍​ച്ചെ 5.30നാ​യി​രു​ന്നു തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്.

സാ​ധ​ന​ങ്ങ​ള്‍ വി​ല​ക്കു​റ​വി​ല്‍ ല​ഭി​ക്കു​ന്ന സ്ഥാ​പ​ന​ത്തി​നാ​ണ് തീ​പി​ടി​ച്ച​ത്. താ​ല്‍​കാ​ലി​ക​മാ​യി ഉ​ണ്ടാ​ക്കി​യ ക​ട​യാ​യ​തി​നാ​ല്‍ ഫ്‌​ള​ക്‌​സു​ക​ളും മ​റ്റും ഉ​പ​യോ​ഗി​ച്ചാ​യി​രു​ന്നു നി​ര്‍​മാ​ണം. ഇ​ത് അ​പ​ക​ട​ത്തി​ന്‍റെ ആ​ഘാ​തം വ​ര്‍​ധി​ക്കാ​ന്‍ കാ​ര​ണ​മാ​യി.

തൊ​ട്ട​ടു​ത്തു​ണ്ടാ​യി​രു​ന്ന ചെ​രു​പ്പ് ക​ട​യി​ലേ​ക്കും തീ ​വ്യാ​പി​ച്ചു. മ​റ്റ് സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് തീ ​പ​ട​രാ​തി​രി​ക്കാ​നു​ള​ള കാ​ര്യ​ങ്ങ​ളാ​ണ് നാ​ട്ടു​കാ​രും ഫ​യ​ർ ഫോ​ഴ്സും ചേ​ർ​ന്ന് ന​ട​ത്തു​ന്ന​ത്.