മധ്യപ്രദേശിലെ ബെതുൽ ജില്ലയിൽ പശുവിനെ ക്രൂരമായി പീഡിപ്പിച്ച സംഭവത്തിന് പിന്നാലെ വ്യാപക അക്രമം. പ്രതി പശുവിനെ പീഡിപ്പിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെ പ്രകോപിതരായ ജനക്കൂട്ടം കടകളും വാഹനങ്ങളും വീടും അടിച്ചുതകർക്കുകയും തീയിടുകയും ചെയ്തു. സംഭവത്തിൽ പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മേഖലയിൽ നിലവിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്ന് പോലീസ് അറിയിച്ചു.

ബെതുലിലെ ദംജിപുരയിലാണ് സംഘർഷങ്ങളുടെ തുടക്കം. വീഡിയോ പുറത്തുവന്നതിന് പിന്നാലെ ഹിന്ദു സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തി. പ്രതിയുടെ ഉടമസ്ഥതയിലുള്ള പശുവിനെയാണ് പീഡനത്തിന് ഇരയാക്കിയതെന്ന് പോലീസ് പറഞ്ഞു.