നിയമസഭാ തെരഞ്ഞെടുപ്പിൽ വീഴ്ച സംഭവിച്ചെന്ന് ബോധ്യമുണ്ടെന്നും തെറ്റ് തിരുത്തി മുന്നോട്ട് പോകുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ.
വീഴ്ച സംഭവിച്ചെന്ന് ബോധ്യമുണ്ട്. കണ്ണൂരിലുണ്ടായത് വൻ വീഴ്ചയാണ്. സ്ഥാനാർത്ഥി നിർണ്ണയത്തിൽ പിശക് പറ്റിയെന്നും വിമർശനങ്ങൾ ഉൾക്കൊള്ളുന്നുവെന്നും എം വി ഗോവിന്ദൻ പറഞ്ഞു. അതേസമയം തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ നേതൃത്വത്തിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തില്‍ തെറ്റുതിരുത്താൻ സിപിഎം തയ്യാറെടുക്കുകയാണ്.
ഓഗസ്റ്റിൽ വിശാല സംസ്ഥാന സമിതി യോഗം ചേരും. ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളും യോഗത്തിൽ പങ്കെടുക്കും. യോഗത്തില്‍ തെറ്റ് തിരുത്തൽ നടപടികൾ ചർച്ച ചെയ്യും.



