ഇ​ടു​ക്കി: മു​ഖ്യ​മ​ന്ത്രി​യാ​യി പ്ര​ഖ്യാ​പി​ക്ക​പ്പെ​ട്ട വി.​ഡി. സ​തീ​ശ​ന് അ​ഭി​ന​ന്ദ​ന​ങ്ങ​ളു​മാ​യി സി​പി​എം നേ​താ​വും മു​ന്‍​മ​ന്ത്രി​യു​മാ​യ എം.​എം. മ​ണി. പ​ട​ന​യി​ച്ച് ജ​ന​ങ്ങ​ൾ തി​ര​ഞ്ഞെ​ടു​ത്ത നേ​താ​വി​നെ വൈ​കി​യാ​ണെ​ങ്കി​ലും ഹൈ​ക്ക​മാ​ൻ​ഡ് മു​ഖ്യ​മ​ന്ത്രി​യാ​യി പ്ര​ഖ്യാ​പി​ച്ചു.

നി​യു​ക്ത മു​ഖ്യ​മ​ന്ത്രി ശ്രീ ​വി.​ഡി. സ​തീ​ശ​ന് ആ​ശം​സ​ക​ൾ നേ​രു​ന്നു​വെ​ന്ന് എം.​എം. മ​ണി ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു.

അ​തേ​സ​മ​യം, ഡ​ൽ​ഹി​യി​ൽ എ​ഐ​സി​സി വി​ളി​ച്ച വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ലാ​ണ് സ​തീ​ശ​നെ മു​ഖ്യ​മ​ന്ത്രി​യാ​യി പ്ര​ഖ്യാ​പി​ച്ച​ത്. എ​ഐ​സി​സി നി​രീ​ക്ഷ​ക​രാ​യ കോ​ൺ​ഗ്ര​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​കു​ൾ വാ​സ്നി​ക്, അ​ജ​യ് മാ​ക്ക​ൻ, കേ​ര​ള​ത്തി​ന്‍റെ ചു​മ​ത​ല​യു​ള്ള എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ദീ​പാ​ദാ​സ് മു​ൻ​ഷി എ​ന്നി​വ​ര്‍ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്ത​ത്.