ഇതില്‍ കൂടുതല്‍ സംഭാവനകള്‍ നല്‍കിയവര്‍ പോയിട്ട് പോലും ഒരു പുല്ലും പാര്‍ട്ടിക്ക് സംഭവിച്ചിട്ടില്ലെന്ന് സിപിഎം നേതാവ് എം എം മണി. മുതിര്‍ന്ന നേതാവ് ജി സുധാകരന്‍ പാര്‍ട്ടി വിട്ട് അമ്പലപ്പുഴയില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു എം എം മണി.

‘ജി സുധാകരന്‍ മത്സരിക്കുകയോ മത്സരിക്കാതിരിക്കുകയോ ചെയ്യുന്നത് അയാളുടെ വ്യക്തിപരമായ തീരുമാനമാണ്. എത്രയോ ബന്ധമുള്ളവര്‍ പാര്‍ട്ടിയില്‍ നിന്ന് വിട്ടുപോയിട്ടില്ലേ. ചിലരെ പുറത്താക്കേണ്ടി വന്നിട്ടില്ലേ. അതുകൊണ്ട് ഞങ്ങള്‍ക്ക് എന്നാ. പ്രസ്ഥാനം മുന്നോട്ടുപോകും. എംഎം മണി ഇതില്‍ നില്‍ക്കുമ്പോള്‍ വലിയ പുള്ളിയാണ്. ഇതില്‍ നിന്ന് വിട്ടുപോയാല്‍ ശൂ ആണ്. ഞാന്‍ പാര്‍ട്ടി വിടണമെന്ന് തീരുമാനിച്ചാല്‍ എന്നെ അനുനയിപ്പിക്കാന്‍ പറ്റുമോ. പോട്ടെയെന്ന് വെയ്ക്കും. അല്ലാതെ പൊന്നേ മോനേ പോകരുതെടാ എന്ന് പറയാന്‍ കഴിയുമോ’- എം എം മണി പരിഹസിച്ചു.