തിരുവനന്തപുരം: വെഞ്ഞാറമൂടിന് സമീപം കുറ്റിമൂട് – അമ്പലമുക്ക് ബൈപ്പാസിൽ ഇറക്കത്തിൽ ഇലക്ട്രിക് കേബിൾ റോളുകളുമായി വന്ന ലോറി മറിഞ്ഞ് അപകടം. നിയന്ത്രണംവിട്ട ലോറി വൈദ്യുതി പോസ്റ്റിലിടിച്ച് മറിയുകയും പോസ്റ്റ് ഒടിഞ്ഞ് വാഹനത്തിന് മുകളിലേക്ക് വീഴുകയും ചെയ്തു.
അപകടത്തിൽ ലോറി ഡ്രൈവർ രാജസ്ഥാൻ രാജുപുർ സ്വദേശി ദിലീപിന് പരിക്കേറ്റു. ലോറിയിലുണ്ടായിരുന്ന കൂറ്റൻ ഇലക്ട്രിക് കേബിൾ റോളുകൾ ഉരുണ്ടുകയറി സമീപത്തെ വീടിനും വാഹനങ്ങൾക്കും വൻ നാശനഷ്ടം സംഭവിച്ചു. ഇന്ന് പുലർച്ചെയായിരുന്നു അപകടം.



