കൊ​ച്ചി: മ​ദ്യ​ത്തി​ന് പേ​രും ലോ​ഗോ​യും ക്ഷ​ണി​ച്ച പ​ര​സ്യ​വു​മാ​യി ബ​ന്ധ​മി​ല്ലെ​ന്ന് ബെ​വ്കോ. ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി ഹൈ​ക്കോ​ട​തി​യി​ൽ സ​ത്യ​വാം​ഗ്മൂ​ലം ന​ൽ​കി.

പൊ​തു​താ​ത്പ​ര്യ ഹ​ർ​ജി​യി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​രി​നും, ബെ​വ്‌​കോ​യ്ക്കും ഹൈ​ക്കോ​ട​തി നോ​ട്ടീ​സ് അ​യ​ച്ചി​രു​ന്നു. ബെ​വ്‌​കോ​യു​ടെ വാ​ർ​ത്താ​ക്കു​റി​പ്പ് ചോ​ദ്യം ചെ​യ്താ​ണ് ഹ​ർ​ജി.

പ​ര​സ്യം ന​ൽ​കി​യി​ട്ടി​ല്ലെ​ന്നും നി​ല​വി​ൽ മ​ദ്യ ഉ​ൽ​പ്പാ​ദ​ന​ത്തി​ൽ ഏ​ർ​പ്പെ​ട്ടി​ട്ടി​ല്ലെ​ന്നു​മാ​ണ് വി​ശ​ദീ​ക​ര​ണം. അ​തി​നാ​ൽ പു​തി​യ ബ്രാ​ൻ​ഡി​ന് പേ​രി​ടാ​നു​ള്ള മ​ത്സ​രം ഉ​ദി​ക്കു​ന്നി​ല്ലെ​ന്നും ഹൈ​ക്കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച സ​ത്യ​വാം​ഗ്മൂ​ല​ത്തി​ൽ ബെ​വ്‌​കോ വ്യ​ക്ത​മാ​ക്കി.

നേ​ര​ത്തെ, പാ​ല​ക്കാ​ട്ടെ മ​ല​ബാ​ർ ഡി​സ്റ്റി​ല​റീ​സി​ൽ നി​ന്നും പു​റ​ത്തി​റ​ക്കു​ന്ന ബ്രാ​ൻ​ഡി​ക്ക് ഉ​ചി​ത​മാ​യ പേ​രും ലോ​ഗോ​യും ക്ഷ​ണി​ച്ചാ​യി​രു​ന്നു വി​ജ്ഞാ​പ​നം പു​റ​ത്തി​റ​ക്കി​യ​ത്. ബ്രാ​ൻ​ഡി​ക്ക് ഏ​റ്റ​വും മി​ക​ച്ച പേ​ര് നി​ർ​ദേ​ശി​ക്കു​ന്ന​വ​ർ​ക്ക് 10,000 രൂ​പ സ​മ്മാ​നം ന​ൽ​കു​മെ​ന്നാ​യി​രു​ന്നു ബെ​വ്കോ അ​റി​യി​ച്ചി​രു​ന്ന​ത്.