പാ​ല​ക്കാ​ട്: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പാ​ല​ക്കാ​ട് മ​ണ്ഡ​ല​ത്തി​ൽ ഹോ​ട്ട​ൽ വ്യ​വ​സാ​യി​യാ​യ എ​ൻ.​എം​.ആ​ർ. റ​സാ​ഖ് എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​കു​മെ​ന്ന് സൂ​ച​ന. യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യെ പ്ര​ഖ്യാ​പി​ച്ച ശേ​ഷ​മാ​യി​രി​ക്കും എ​ൽ​ഡി​എ​ഫി​ന്‍റെ പ്ര​ഖ്യാ​പ​നം ഉ​ണ്ടാ​കു​ക.

പാ​ല​ക്കാ​ട് സ്ഥാ​നാ​ർ​ഥി​യ്ക്കാ​യി നി​ര​വ​ധി വ്യ​വ​സാ​യ പ്ര​മു​ഖ​രെ സി​പി​എം സ​ന്ദ​ർ​ശി​ച്ചു​വെ​ങ്കി​ലും തീ​രു​മാ​ന​മാ​യി​രു​ന്നി​ല്ല. ഏ​റെ നീ​ണ്ട ച​ർ​ച്ച​ക​ൾ​ക്കൊ​ടു​വി​ൽ റ​സാ​ഖ് സ​മ്മ​തം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

ഇ​തോ​ടെ ഇ​ന്ന് ചേ​രു​ന്ന സി​പി​എം ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റ് നി​ർ​ദേ​ശം സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​ന് കൈ​മാ​റും. ഹോ​ട്ട​ൽ അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​ണ് റ​സാ​ഖ്.