പാ​ല​ക്കാ​ട്: മ​ഹി​ളാ കോ​ൺ​ഗ്ര​സ് നേ​താ​വ് ബി​ജെ​പി​യി​ൽ. മ​ഹി​ളാ കോ​ൺ​ഗ്ര​സ് പാ​ല​ക്കാ​ട്‌ ജി​ല്ലാ സെ​ക്ര​ട്ട​റി ജ​യ​ല​ക്ഷ്മി​യാ​ണ് ബി​ജെ​പി​യി​ൽ ചേ​ർ​ന്ന​ത്. ഷൊ​ർ​ണൂ​രി​ൽ വ​ച്ച് കേ​ന്ദ്ര​മ​ന്ത്രി സു​രേ​ഷ് ഗോ​പി പൊ​ന്നാ​ട അ​ണി​യി​ച്ച് സ്വീ​ക​രി​ച്ചു.

ഷൊ​ർ​ണൂ​രി​ലെ ബി​ജെ​പി സ്ഥാ​നാ​ർ​ഥി ശ​ങ്കു ടി. ​ദാ​സി​ന്‍റെ പ്ര​ചാ​ര​ണ പ​രി​പാ​ടി​ക്കി​ടെ​യാ​ണ് ജ​യ​ല​ക്ഷ്മി ബി​ജെ​പി അം​ഗ​ത്വം സ്വീ​ക​രി​ച്ച​ത്. കോ​ൺ​ഗ്ര​സി​ൽ നി​ന്ന് നേ​രി​ട്ട​ത് വ​ള​രേ മോ​ശം അ​നു​ഭ​വ​മാ​ണെ​ന്ന് ജ​യ​ല​ക്ഷ്മി പ​റ​ഞ്ഞു. സു​രേ​ഷ് ഗോ​പി​യു​ടെ മ​ക​ളു​ടെ വി​വാ​ഹ ഫോ​ട്ടോ വാ​ട്സാ​പ്പി​ലും ഇ​ൻ​സ്റ്റ​ഗ്രാ​മി​ലും സ്റ്റോ​റി​യി​ട്ട​തി​ന്‍റെ പേ​രി​ൽ ത​ന്നെ​യും കു​ടും​ബ​ത്തെ​യും കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ അ​ധി​ക്ഷേ​പി​ക്കു​ക​യും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്തി​രു​ന്ന​താ​യി ജ​യ​ല​ക്ഷ്മി പ​റ​ഞ്ഞു.

ഒ​രു കു​റി​യി​ട്ട​തി​ന്‍റെ പേ​രി​ൽ പോ​ലും ത​ന്നോ​ട് മോ​ശ​മാ​യി പെ​രു​മാ​റി​യെ​ന്ന് ജ​യ​ല​ക്ഷ്മി പ​റ​ഞ്ഞു. ത​നി​ക്കൊ​പ്പം പ​ല​രും ബി​ജെ​പി​യി​ലേ​ക്ക് വ​രു​മെ​ന്നാ​ണ് കോ​ൺ​ഗ്ര​സ് വി​ട്ട ജ​യ​ല​ക്ഷ്മി​യു​ടെ പ്ര​തി​ക​ര​ണം.

വ്യ​ക്തി​ക​ളെ​യും കു​ടും​ബ​ത്തെ​യും പോ​ലും വേ​ട്ട​യാ​ടു​ന്ന നെ​റി​കെ​ട്ട രാ​ഷ്ട്രീ​യ​മാ​ണ് ഇ​പ്പൊ​ഴെ​ന്ന് സു​രേ​ഷ് ഗോ​പി വി​മ​ർ​ശി​ച്ചു. ഇ​തൊ​രു തു​ട​ക്കം മാ​ത്ര​മാ​ണെ​ന്നും കോ​ൺ​ഗ്ര​സി​ൽ പൊ​ട്ടി​ത്തെ​റി​ക​ൾ ഇ​നി​യും ഉ​ണ്ടാ​കു​മെ​ന്നും ശ​ങ്കു ടി.​ദാ​സ് പ​റ​ഞ്ഞു.