ഫ്രാൻസിസ് മാർപാപ്പയുടെ അന്ത്യനിമിഷങ്ങളിലെ വാക്കുകൾ “യേശുവേ, ഞാൻ അങ്ങയെ സ്നേഹിക്കുന്നു” (Lord, I love you) എന്നതായിരുന്നു. തന്റെ ജീവിതകാലം മുഴുവൻ പാപ്പ ഉയർത്തിപ്പിടിച്ച ലാളിത്യത്തിന്റെയും വിശ്വാസത്തിന്റെയും ദൈവസ്നേഹത്തിന്റെയും പ്രതിഫലനമായിരുന്നു ഈ വാക്കുകൾ. 2025 ഏപ്രിൽ 21 തിങ്കളാഴ്ച പുലർച്ചെ സാന്താ മാർത്തയിൽ വച്ചായിരുന്നു പാപ്പയുടെ മരണം.
അന്ത്യസമയത്ത് കൂടെയുണ്ടായിരുന്ന നേഴ്സാണ്, മാർപാപ്പ ഈ വാക്കുകൾ മന്ത്രിക്കുന്നത് ആദ്യം കേട്ടത്. ഇറ്റാലിയൻ ഭാഷയിൽ (“Gesù, ti amo”) ‘ജെസു തി ആമോ’ എന്നായിരുന്നു പാപ്പ പറഞ്ഞത്.
ഏപ്രിൽ ഏഴിന് ഇറ്റാലിയൻ പുസ്തകശാലകളിലെത്തിയ സാൽവത്തോർ സെർനുസിയോയുടെ ‘ഫാദർ’ എന്ന പുതിയ പുസ്തകത്തിൽ, ഫ്രാൻസിസ് പാപ്പയുടെ ജീവിതത്തിലെ ചില പ്രധാനപ്പെട്ട സംഭവങ്ങൾ വെളിപ്പെടുത്തുന്നു.



