തെരഞ്ഞെടുപ്പ് ഫലം വന്നതിനു പിന്നാലെ കുടുംബശ്രീ സംസ്ഥാന-ജില്ലാ മിഷനുകളിലെ കരാർ ജീവനക്കാരുടെ കാലാവധി പുതുക്കുന്നത് മരവിപ്പിച്ചുകൊണ്ട് എക്‌സിക്യൂട്ടിവ് ഡയറക്റ്ററുടെ ഉത്തരവ് പുറത്തിറക്കി. മേയ് 31ന് കാലാവധി അവസാനിക്കുന്ന ജീവനക്കാരുടെ ഒരു വർഷത്തെ കരാർ ഏപ്രിൽ, മേയ് മാസങ്ങളിൽ പുതുക്കുന്നതിനിടെയാണ് നീക്കം.

കുടുംബശ്രീയിൽ സംസ്ഥാന, ജില്ലാ മിഷനുകളിൽ കോഓർഡിനേറ്റർ, അസിസ്റ്റന്റ് കോഓർഡിനേറ്റർമാർ ഒഴികെയുള്ളവരെല്ലാം കരാർ ജീവനക്കാരാണ്154 ജില്ലാ പ്രോഗ്രാം മാനെജർമാർ, 608 ബ്ലോക്ക് കോഓർഡിനേറ്റർമാർ, 1070 സിഡിഎസ് അക്കൗണ്ടന്റ്‌റ്, 45 സിറ്റി മിഷൻ മാനേജർ, 45 സോഷ്യൽ ഡെവലപ്‌മെന്റ് സ്‌പെഷ്യലിസ്റ്റ്, 535 കമ്യൂണിറ്റി കൗൺസിലർ, 28 ജില്ലാ അക്കൗണ്ടന്റ്, 43 എസ്വിഇപി ജില്ലാ അക്കൗണ്ടന്റുമാർ, 59 സംസ്ഥാന മിഷനിൽ മാനെജർ, പിആർ ടീം 3, അട്ടപ്പാടി പദ്ധതി 9, ട്രൈബൽ സ്‌പെഷൽ പ്രോജക്റ്റ് 17, മറ്റുള്ളവർ എട്ട് എന്നിങ്ങനെ 2,624 കരാർ ജീവനക്കാരാണുള്ളത്.