ആലപ്പുഴ: തുറവൂർ ജംഗ്ഷനിൽ കെഎസ്ആർടിസി സൂപ്പർഫാസ്‌റ്റ് ബസ് നിർത്തിയിട്ടിരുന്ന ടിപ്പർ ലോറിക്ക് പിന്നിൽ ഇടിച്ച് അപകടം. ബസ് ഡ്രൈവർ അടക്കം നാലു പേർക്ക് പരിക്കേറ്റു.

ഇന്നു പുലർച്ചെ അഞ്ചരയ്ക്കായിരുന്നു സംഭവം. എറണാകുളത്തുനിന്നു തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന സൂപ്പർഫാസ്റ്റ് ബസാണ് പാതയോരത്ത് ഒതുക്കിയിട്ടിരുന്ന ടിപ്പർ ലോറിയിൽ ഇടിച്ചത്.

കുത്തിയതോട് പോലീസും അഗ്നിരക്ഷാ സേനയും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. അപകടത്തിൽപ്പെട്ട വാഹനങ്ങൾ മാറ്റി.