വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വി പി സിംഗ് മന്ത്രിസഭയില്‍ ഉപരിതല ഗതാഗത മന്ത്രി ആയിരുന്നു ഉണ്ണിക്കൃഷ്ണന്‍. 6 തവണ തുടർച്ചയായി വടകരയില്‍ നിന്നുള്ള എംപിയായിരുന്നു. സംസ്കാരം നാളെ രാവിലെ 9 മണിക്ക് നടക്കും.

ശങ്കേഴ്സ് വീക്കിലി മാതൃഭൂമി ടൈംസ് ഓഫ് ഇന്ത്യ എന്നിവിടങ്ങളില്‍ പത്രപ്രവർത്തകനായിരുന്നു കെ പി ഉണ്ണിക്കൃഷ്ണന്‍. 1978ല്‍ കോണ്‍ഗ്രസ് പിളർന്നപ്പോള്‍, കോണ്‍ഗ്രസ് യു വിഭാഗത്തില്‍ എത്തി. 1979-80 കാലത്ത് എഐസിസി (യു) ജനറല്‍ സെക്രട്ടറിയായിരുന്നു.

1980-ല്‍ എഐസിസി (എസ്) ജനറല്‍ സെക്രട്ടറിയായി. രാജീവ് ഗാന്ധി സർക്കാരിന്‍റെ കാലത്ത് വളം കുംഭകോണം, ബൊഫോഴ്സ് ഇടപാടിലെ അഴിമതി എന്നിവ പുറത്തുകൊണ്ട് വന്നു വി പി സിങ് മന്ത്രിസഭയില്‍ ക്യാബിനെറ്റ് റാങ്കോടെ മന്ത്രിയായി (ഉപരിതല ഗതാഗതം, ടെലികോം വകുപ്പുകള്‍). ഗള്‍ഫ് യുദ്ധ കാലത്ത് പ്രവാസികളെ തിരികെ നാട്ടിലെത്തിക്കുന്നതില്‍ നിർണായക പങ്കുവഹിച്ചു. 1993 ല്‍ കോണ്‍ഗ്രസില്‍ തിരിച്ചെത്തി.