നെല്ലിക്കുഴി ഇന്ദിരാ ഗാന്ധി കോളേജ് ഒന്നാം വർഷ ബിബിഎ വിദ്യാർത്ഥിനി നന്ദനയാണ് മരിച്ചത്. മാങ്കുളം സ്വദേശിനിയാണ് നന്ദന ഹരി. 19 വയസാണ് പ്രായം.
മുറിയൽ മരിച്ച നിലയിലാണ് നന്ദനയെ ഇന്ന് രാവിലെ കണ്ടെത്തിയത്. ഹോസ്റ്റലിലെ മറ്റ് കുട്ടികൾ സ്റ്റഡി ലീവുമായി ബന്ധപ്പെട്ട് വീടുകളിലേക്ക് പോയിരുന്നു. ഇന്ന് റൂംമേറ്റ് അവിടെയെത്തുകയും മുറി തുറക്കാത്തതിനെ തുടർന്ന് ജനലിലൂടെ നോക്കിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.