കൊൽക്കത്തയിൽ നിയമ വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. ക്രൂരമായ പീഡനത്തിന്റെയും നിർബന്ധിത ലൈംഗിക ബന്ധത്തിന്റെയും ലക്ഷണങ്ങൾ വ്യക്തമാക്കുന്ന മെഡിക്കൽ റിപ്പോർട്ടാണ് പുറത്ത് വന്നത്. വെള്ളിയാഴ്ചയാണ് വിദ്യാർത്ഥിനിയുടെ വൈദ്യപരിശോധന നടത്തിയത്.
റിപ്പോർട്ട് പ്രകാരം, വിദ്യാർത്ഥിനിയുടെ കഴുത്തിലും സ്തനങ്ങളിലും ഉരഞ്ഞ പാടുകൾ ഉണ്ടായിരുന്നു. എന്നാൽ ശരീരത്തിൽ മറ്റ് മുറിവുകളൊന്നും ഉണ്ടായിരുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ലൈംഗികാതിക്രമത്തിനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് അതിൽ പറയുന്നു.
സൗത്ത് കൊൽക്കത്തയിലെ 24 കാരിയായ ഒരു ലോ കോളേജ് വിദ്യാർത്ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായതായി ആരോപിച്ച് കേസ് റിപ്പോർട്ട് ചെയ്തതിന് ഒരു ദിവസത്തിന് ശേഷമാണ് റിപ്പോർട്ട് പുറത്ത് വന്നത്.



