നെടുമ്പാശേരി : കൊച്ചിക്കും ഗൾഫ് മേഖലയ്ക്കുമിടയിൽ ഇന്നലെ 35 വിമാന സർവീസുകൾ നടത്തി.
അബുദാബി -ആറ്, ദോഹ -രണ്ട് , ഷാർജ -രണ്ട് , ദുബായ് -മൂന്ന് , മസ്കറ്റ് -രണ്ട് , ജിദ്ദ – ഒന്ന് , ദമാം- ഒന്ന് എന്നിവിടങ്ങളിൽനിന്നാണ് വിമാനങ്ങൾ എത്തിയത് .
കൊച്ചിയിൽനിന്ന് 18 വിമാനങ്ങളാണ് ഗൾഫിലേക്കു പുറപ്പെട്ടത് . ദുബായ് -മൂന്ന്, മസ്കറ്റ് – മൂന്ന് , ഷാർജ – രണ്ട് , അബുദാബി -ആറ് , ജിദ്ദ -രണ്ട് , ദമാം- ഒന്ന് , ദോഹ -ഒന്ന്.



