പ്രശസ്ത റിയാലിറ്റി ഷോ താരം കിം കർദാഷിയാനും ഫോർമുല വൺ ചാമ്പ്യൻ ലൂയിസ് ഹാമിൽട്ടണും ഒന്നിച്ച് പാരീസിലെത്തിയതോടെ ഇരുവരും പ്രണയത്തിലാണെന്ന വാർത്തകൾ സജീവമാകുന്നു. കഴിഞ്ഞ ആഴ്ച ഇംഗ്ലണ്ടിൽ ഇരുവരെയും ഒന്നിച്ച് കണ്ടതിന് പിന്നാലെയാണ് ഇപ്പോൾ പാരീസിലെ ഒരു ഹോട്ടലിലേക്ക് ഇവർ ഒന്നിച്ചെത്തിയത്. ഇതിന്റെ ഫോട്ടോകളും വിശദാംശങ്ങളും നിരവധി മാധ്യമങ്ങൾ പങ്കുവച്ചിട്ടുണ്ട്. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ പുറത്തുവന്നതോടെ ആരാധകരും മാധ്യമങ്ങളും ആവേശത്തിലാണ്.

അമിത ശ്രദ്ധ ഒഴിവാക്കാൻ ശ്രമിച്ചാണ് ഇരുവരും പാരീസിലെ ഹോട്ടലിലെത്തിയത്. കറുത്ത ട്രെഞ്ച് കോട്ടും വലിയ സൺഗ്ലാസും ധരിച്ചാണ് കിം എത്തിയത്. ലൂയിസ് ഹാമിൽട്ടൺ കറുത്ത വസ്ത്രത്തോടൊപ്പം ഒരു ഗ്രേ ഷാളും ധരിച്ചിരുന്നു. ഇരുവരും മിനിറ്റുകളുടെ വ്യത്യാസത്തിൽ ഹോട്ടലിലേക്ക് കയറുന്ന ദൃശ്യങ്ങൾ TMZ പുറത്തുവിട്ടു. ചിത്രങ്ങൾ ഓൺലൈനിൽ വ്യാപകമായി പ്രചരിച്ചതോടെ ഇവരുടെ ബന്ധത്തെ കുറിച്ച് വ്യത്യസ്ത രീതിയിലുള്ള ചർച്ചകളാണ് നടക്കുന്നത്.