കഴിഞ്ഞ 11 വർഷത്തെ മോദി സർക്കാരിന്റെ ഭരണം രാജ്യത്തിന്റെ ജനാധിപത്യത്തിനും സാമ്പത്തിക മേഖലക്കും സാമൂഹിക കെട്ടുറപ്പിനും കനത്ത പ്രഹരമേൽപ്പിച്ചെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ.
കഴിഞ്ഞ 11 വർഷത്തിനിടെ ഭരണഘടനയുടെ ഓരോ പേജിലും ഏകാധിപത്യത്തിൻ്റെ മഷി പുരട്ടുകയാണ് മോദി സർക്കാർ ചെയ്തത്. ബിജെപിയും ആർഎസ്എസും എല്ലാ ഭരണഘടനാ സ്ഥാപനങ്ങളുടെയും സ്വയംഭരണാധികാരത്തെ ആക്രമിച്ച് അവയെ ദുർബലപ്പെടുത്തിയെന്ന് ഖാർഗെ എക്സ് പോസ്റ്റിൽ പറഞ്ഞു.
ഈ കാലയളവിൽ പൊതുജനാഭിപ്രായത്തിന് എതിരായി പ്രവർത്തിക്കുകയും സർക്കാരുകളെ പിൻവാതിലിലൂടെ അട്ടിമറിക്കുകയും ഒരു പാർട്ടിയുടെ ഏകാധിപത്യം അടിച്ചേൽപ്പിക്കുകയും ചെയ്തു എന്നദ്ദേഹം കുറ്റപ്പെടുത്തി