സംസ്ഥാനത്ത് ഇന്നും  മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും  മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ അറിയിപ്പ്.  

നേരിയതോ മിതമായതോ ആയ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.  ഇതിൻ്റെ അടിസ്ഥാനത്തിൽ തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള  ജില്ലകളിൽ ഗ്രീൻ അലർട്ടുണ്ട്. 24 മണിക്കൂറിനുള്ളിൽ 16.5 മില്ലിമീറ്റർ മുതൽ 64.4 മില്ലിമീറ്റർ വരെ മഴയാണ് ഇതുകൊണ്ട് അർത്ഥമാക്കുന്നത്.