കത്തുന്ന വേനൽ ചൂടിന് ആശ്വാസമായി കേരളത്തിൽ വീണ്ടും മഴ ദിനം. ഇന്ന് 11 ജില്ലകളിൽ മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് മഴ സാധ്യതയുള്ളത്.നേരിയ മഴയാണ് പ്രതീക്ഷിക്കുന്നത്. ഇതിൻ്റെ അടിസ്ഥാനത്തിൽ ഈ ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് ഗ്രീൻ അലർട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിനുള്ളിൽ 16.5 മില്ലിമീറ്റർ മുതൽ 64.4 മില്ലിമീറ്റർ വരെ മഴയാണ് ഇതുകൊണ്ട് അർത്ഥമാക്കുന്നത്.
കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം (കാപ്പിൽ മുതൽ പൊഴിയൂർ വരെ) ജില്ലയിലെ തീരങ്ങളിൽ ഇന്ന് (16/03/2026) രാത്രി 08.30 വരെയും; കൊല്ലം (ആലപ്പാട്ട് മുതൽ ഇടവ വരെ) ജില്ലയിലെ തീരങ്ങളിൽ നാളെ (17/03/2026) രാത്രി 11.30 വരെയും 0.8 മുതൽ 1.0 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.



