സംസ്ഥാനത്ത് ഇന്ന് വിവിധ ജില്ലകളിൽ മഴയ്ക്ക് സാധ്യത. ഏഴ് ജില്ലകളിൽ ഗ്രീൻ അലർട്ടാണ്. നേരിയ മഴയ്ക്കാണ് സാധ്യത. അതിനാൽ ആശങ്കപ്പെടേണ്ടതില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം പ്രകാരം ഇന്ന് ആലപ്പുഴ,എറണാകുളം, ഇടുക്കി, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് മഴയ്ക്ക് സാധ്യതയുള്ളത്.