ഇൻസ്റ്റാഗ്രാം സൗഹൃദം മുതലെടുത്ത് ഒന്നിലധികം സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ അറസ്റ്റിൽ. തൃശൂർ താന്ന്യം സ്വദേശിയായ യദു ഗിരീഷ് (38) ആണ് പിടിയിലായത്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ വിശ്വാസം നേടിയ ശേഷം ലൈംഗികമായി പീഡിപ്പിച്ചതായി ആരോപിച്ച് ഒരു സ്ത്രീ നൽകിയ പരാതിയെ തുടർന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തതെന്ന് ഉദ്യോഗസ്ഥർ വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു.

അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത് പ്രകാരം, ഇൻസ്റ്റഗ്രാമിൽ സജീവമായിരുന്ന യദു ഗിരീഷ് ഒന്നിലധികം അക്കൗണ്ടുകൾ വഴിയാണ് പെൺകുട്ടികളുമായി ബന്ധപ്പെട്ടിരുന്നത്. കേസിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെ സമാനമായ പരാതിയുമായി രണ്ടു സ്ത്രീകൾ കൂടി പോലീസിനെ സമീപിച്ചിട്ടുണ്ട്. ഓൺലൈൻ വഴി സൗഹൃദം സ്ഥാപിച്ച ശേഷം വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചതായാണ് ഇവരും ആരോപിക്കുന്നത്.