കൊച്ചി: ‘കേരളാ സ്റ്റോറി-2 ഗോസ് ബിയോണ്ട്’ സിനിമയുടെ റിലീസ് തടഞ്ഞ സിംഗിള്‍ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്ത് നിര്‍മാതാക്കള്‍ സമര്‍പ്പിച്ച ഹര്‍ജിയിൽ ഇന്ന് വിധി പറയും. വ്യാഴാഴ്ച രാത്രിയിൽ അടിയന്തര വാദം കേട്ട ഡിവിഷന്‍ ബെഞ്ച് അപ്പീല്‍ ഹര്‍ജി ഉത്തരവ് പറയാനായി മാറ്റുകയായിരുന്നു.

അപ്പീൽ അടിയന്തരമായി പരി​ഗണിച്ച സാഹചര്യത്തിൽ സിനിമയുടെ റിലീസ് ഇന്ന് നിശ്ചയിച്ചിരുന്നു. എന്നാൽ വിധി പറയാൻ മാറ്റിയതോടെ റിലീസ് തീയതിയും മാറ്റി.

ജസ്റ്റീസുമാരായ ശുശ്രുത് അരവിന്ദ് ധര്‍മാധികാരി, പി.വി. ബാലകൃഷ്ണന്‍ എന്നിവരുടെ ബെഞ്ച് രാത്രി പ്രത്യേക സിറ്റിംഗ് ചേര്‍ന്നായിരുന്നു അപ്പീല്‍ പരിഗണിച്ചത്.

ഇ​​​ന്ന് റി​​​ലീ​​​സ് തീ​​​രു​​​മാ​​​നി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​തി​​​നാ​​​ല്‍ അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി നി​​​ര്‍മാ​​​താ​​​ക്ക​​​ള്‍ സിം​​​ഗി​​​ള്‍ ബെ​​​ഞ്ച് ഉ​​​ത്ത​​​ര​​​വി​​​നെ​​​തി​​​രേ ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ചി​​​നെ സ​​​മീ​​​പി​​​ച്ച​​​തി​​​നാ​​​ലാ​​​ണു രാ​​​ത്രി വൈ​​​കി സി​​​റ്റിം​​​ഗ് ന​​​ട​​​ത്തി​​​യ​​​ത്. എ​​​ന്നാ​​​ൽ, വി​​​ധി ചേം​​​ബ​​​റി​​​ല്‍ പ​​​റ​​​യാ​​​മെ​​​ന്നു പ​​​റ​​​ഞ്ഞ് കോ​​​ട​​​തി പി​​​രി​​​ഞ്ഞു.

15 ദി​​​വ​​​സ​​​ത്തേ​​​ക്കു പ്ര​​​ദ​​​ര്‍ശ​​​നാ​​​നു​​​മ​​​തി ത‌​​​ട​​​യാ​​​നും സെ​​​ന്‍സ​​​ര്‍ ബോ​​​ര്‍ഡി​​​നോ​​​ട് വീ​​​ണ്ടും സി​​​നി​​​മ ക​​​ണ്ട് തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്കാ​​​നും ജ​​​സ്റ്റീ​​​സ് ബെ​​​ച്ചു കു​​​ര്യ​​​ന്‍ തോ​​​മ​​​സ് നി​​​ര്‍ദേ​​​ശി​​​ച്ചി​​​രു​​​ന്നു. എ​​​ന്നാ​​​ൽ സ്വ​​​കാ​​​ര്യ​​​വ്യ​​​ക്തി​​​ക​​​ള്‍ ന​​​ല്‍കി​​​യ ഹ​​​ര്‍ജി നി​​​ല​​​നി​​​ല്‍ക്കി​​​ല്ലെ​​​ന്നും ഇ​​​ത്ത​​​ര​​​മൊ​​​രു ഹ​​​ര്‍ജി ന​​​ല്‍കാ​​​ന്‍ അ​​​ധി​​​കാ​​​ര​​​മി​​​ല്ലെ​​​ന്നും നി​​​ര്‍മാ​​​താ​​​ക്ക​​​ള്‍ ഡി​​​വി​​​ഷ​​​ൻ ബെ​​​ഞ്ചി​​​ൽ ന​​​ൽ​​​കി​​​യ അ​​​പ്പീ​​​ലി​​​ൽ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.