സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് ശമനമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. നിലവിൽ രണ്ട് ജില്ലകൾക്ക് ഓറഞ്ച് അലർട്ടും 10 ജില്ലകൾക്ക് മഞ്ഞ അലർട്ടുമാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നതിനാൽ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്ിൻ്റെ നിരീക്ഷണം. 

തീരദേശ ഗംഗാതട പശ്ചിമ ബംഗാളിന് മുകളിലായി ന്യൂനമർദ്ദം സ്ഥിതിചെയ്യുന്നു. തെക്കൻ രാജസ്ഥാനും വടക്കൻ ഗുജറാത്തിനും മുകളിലായി ചക്രവാതചുഴി സ്ഥിതിചെയ്യുന്നു

കേരളത്തിൽ അടുത്ത 5 ദിവസം മഴയ്ക്ക് സാധ്യത. ജൂലൈ 02 മുതൽ 04 വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു .