സംസ്ഥാനത്ത് നിലയ്ക്കാതെ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് സംസ്ഥാനത്ത് നാല് ജില്ലകൾക്കായി മഞ്ഞ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്നലെ രണ്ട് ജില്ലകൾക്ക് ഓറഞ്ച് അലർട്ടും എട്ട് ജില്ലകൾക്ക് മഞ്ഞ അളർട്ടും നിലനിന്നിരുന്നു. 

അടുത്ത മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും; മറ്റു ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 

വടക്കൻ ഒഡിഷക്കും അതിനോട് ചേർന്നുളള  ഗംഗ തട  പശ്ചിമ  ബംഗാളിനും  മുകളിലായി ചക്രവാത ചുഴി  സ്ഥിതിചെയ്യുന്നു. മഹാരാഷ്ട തീരം മുതൽ കർണാടക തീരം വരെ ന്യുനമർദ്ദ പാത്തി (off shore  trough) സ്ഥിതിചെയ്യുന്നു.